Today: 14 Jan 2025 GMT   Tell Your Friend
Advertisements
ഗ്രീന്‍ ലാന്‍ഡിനു മേല്‍ പിടിമുറുക്കാന്‍ ട്രംപ്
Photo #1 - Europe - Otta Nottathil - US_plans_owning_greenland
ഗ്രീന്‍ ലാന്‍ഡിന്‍റെ ദൗര്‍ബല്യം ആര്‍ട്ടിക്ക് മേഖലയുടെ ദൗര്‍ബല്യമാണെന്നാണ് യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. രാജാവാകാന്‍ ശ്രമിക്കുന്ന റഷ്യയ്ക്ക് കൂച്ചു വിലങ്ങിടാന്‍ ഗ്രീന്‍ ലാന്‍ഡ് സ്വന്തമാക്കണം എന്ന ദൃഢ നിശ്ചയത്തിലാണ് ട്രംപ്.

ഗ്രീന്‍ ലാന്‍ഡിനു മേല്‍ അമെരിക്കയ്ക്കു നിയന്ത്രണം കൊണ്ടു വരേണ്ടത് ദേശീയ സുരക്ഷയുടെ ഭാഗമാണ് എന്നാണ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തെരഞ്ഞെടുത്ത മൈക്ക് വാള്‍ട്ട്സ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്. ട്രംപിന്‍റെ ഈ നീക്കത്തെ ജാഗ്രതയോടെയാണ് മറ്റ് ആര്‍ട്ടിക് രാജ്യങ്ങള്‍ നോക്കുന്നത്.ഇതില്‍ ഏറ്റവും പ്രധാനം ആര്‍ട്ടിക് മേഖലയുടെ തണുത്തുറഞ്ഞ വടക്കന്‍ ഭാഗത്തുള്ള സ്വാല്‍ബാര്‍ഡ് ദ്വീപുകളുള്ള നോര്‍വേയാണ്.

മനുഷ്യരെക്കാള്‍ കൂടുതല്‍ ധ്രുവക്കരടികളുടെ ആവാസ കേന്ദ്രമാണ് സ്വാല്‍ബാര്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ്, നിര്‍ണായക ധാതുക്കളാലും എണ്ണയാലും അപൂര്‍വ ധ്രുവക്കരടികളാലും സമ്പന്നമാണ്.

അറ്റ്ലാന്റിക് സമുദ്രത്തിലെത്താന്‍ റഷ്യയുടെ വടക്കന്‍ കപ്പല്‍പ്പട കടന്നുപോകേണ്ട ഒരു കടല്‍ പാതയിലാണ് സ്വാല്‍ബാര്‍ഡ് സ്ഥിതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ആര്‍ട്ടിക് പ്രദേശം സ്വന്തമായുള്ളത് മോസ്കോയ്ക്ക് ആണെങ്കിലും റഷ്യയെ സംബന്ധിച്ചിടത്തോളം നിലവില്‍ നോര്‍വേയുടെ ഭാഗമായ സ്വാല്‍ബാര്‍ഡ് തന്ത്രപരമായി പ്രധാനമാണ്.ഇതാണ് ഗ്രീന്‍ലാന്‍ഡിനെ വിലയ്ക്കെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്.അതിനാല്‍ തന്നെ ഇന്നു ഗ്രീന്‍ലന്‍ഡ്, പിന്നാലെ സ്വാല്‍ബാര്‍ഡ് ട്രംപ് സ്വന്തമാക്കുമോ എന്നാണ് അന്താരാഷ്ട്ര ലോകം ഇപ്പോള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നത്.

അതല്ലെങ്കില്‍ പ്രതിരോധത്തിനും സാമ്പത്തിക സഹായത്തിനും പകരമായി യുഎസ് സൈന്യത്തിന് തടസമില്ലാത്ത പ്രവേശനം നല്‍കുന്ന മൈക്രോനേഷ്യയുമായും മാര്‍ഷല്‍ ദ്വീപുകളുമായും അമേരിക്ക ഉണ്ടാക്കിയതുപോലെ ഗ്രീന്‍ലാന്‍ഡിനെ ട്രംപ് ഒരു കരാറില്‍ ഉള്‍പ്പെടുത്തിയേക്കാം. ഇനി ഗ്രീന്‍ ലാന്‍ഡ് വാങ്ങുന്നില്ലെങ്കില്‍ തന്നെ, അതിനു സമീപത്തുള്ള റഷ്യയെയും ചൈനയെയും നീരീക്ഷിക്കാന്‍ ട്രംപ് അവിടെ കൂടുതല്‍ താവളങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചേക്കാം.

ചൈനയും റഷ്യയും ഈ മേഖലയിലേക്ക് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നതിനാല്‍ , അമേരിക്കന്‍ വിദേശനയം പടിഞ്ഞാറന്‍ അര്‍ധഗോളത്തിലേക്ക് പുനഃക്രമീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് മുതിര്‍ന്ന അമെരിക്കന്‍ ഉപദേഷ്ടാക്കള്‍ പറയുന്നത്.

ഇതിനു മുമ്പും പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിന്ന് ഡെന്‍മാര്‍ക്ക് സെന്‍റ് ക്രോയിക്സ് വാങ്ങിയ ചരിത്രം ഉണ്ട്.പിന്നീട് 1916 ലെ ഒരു ഉടമ്പടിയുടെ ഭാഗമായി ഈ പ്രദേശം യുഎസ് വാങ്ങി. ഇപ്പോള്‍ വിര്‍ജിന്‍ ദ്വീപുകളുടെ ഭാഗമാണ്. ഗ്രീന്‍ ലാന്‍ഡ് വാങ്ങാനുള്ള ട്രംപിന്‍റെ ആശയം പുതിയതല്ല. ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ യുഎസ് മുന്നോട്ടു വന്നത് ദശാബ്ദങ്ങള്‍ക്കു മുമ്പു മാത്രമാണ്. 1990കളില്‍ വെളിപ്പെടുത്തിയ ഒരു ദീര്‍ഘകാല രഹസ്യ പദ്ധതിയായിരുന്നു അത്.

എന്നാല്‍ ട്രംപിന്‍റെ ഈ വാഗ്ദാനത്തിനെതിരെ ഗ്രീന്‍ ലാന്‍ഡ് ഒരിക്കലും വില്‍പനയ്ക്കുള്ളതല്ല എന്നു പറഞ്ഞ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ മുന്നോട്ടു വന്നു. ഗ്രീന്‍ലാന്‍ഡിന്‍റെ ഉരുകുന്ന ആര്‍ട്ടിക് ഹിമപാളികള്‍ക്കടിയില്‍ കോടിക്കണക്കിന് മൂല്യമുള്ള പര്യവേക്ഷണം ചെയ്യപ്പെടാത്ത ധാതുക്കളും ഹൈഡ്രോകാര്‍ബണുകളും കിടക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിന് ഒരു സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പല അധികാരങ്ങളും ഇതിനകം ഉണ്ട്. ഡെന്‍മാര്‍ക്കിലെ ഒരു സ്വയംഭരണ പ്രദേശമാണിത്, ഇത് ദ്വീപിന് വ്യാപകമായ സ്വയംഭരണം നല്‍കുന്നു. കോപ്പന്‍ഹേഗന്‍ വിദേശനയവും ദേശീയ പ്രതിരോധവും കൈകാര്യം ചെയ്യുമ്പോള്‍ അതിന് സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കാന്‍ കഴിയും.
- dated 13 Jan 2025


Comments:
Keywords: Europe - Otta Nottathil - US_plans_owning_greenland Europe - Otta Nottathil - US_plans_owning_greenland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us